mehandi banner desktop
Chavakkad online

സ്കൂൾ മുറ്റത്ത് ഇനി പൂക്കാലം: പുത്തൻകടപ്പുറം ജി.എഫ്. സ്കൂളിൽ പൂക്കൃഷിക്ക് തുടക്കമായി

Ft

ചാവക്കാട്: ഓണത്തിന് സ്വന്തം സ്കൂൾ മുറ്റത്തുനിന്നും വിരിയുന്ന പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാൻ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെണ്ടുമല്ലി, വാടാർമല്ലി, ജമന്തി തുടങ്ങിയവ ഉൾപ്പെടുന്ന പൂക്കൃഷിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ നിർവ്വഹിച്ചു.കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തിയെടുക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനുമാണ് സ്കൂൾ തലത്തിൽ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ‘പൂന്തോട്ട നിർമ്മാണവും പരിപാലനവും’ എന്ന വിഷയത്തെക്കുറിച്ച് പി.ടി.എ പ്രസിഡന്റ് വിദ്യാർത്ഥികളോട് സംസാരിച്ചു. വരാനിരിക്കുന്ന ഓണത്തിന് ആവശ്യമായ പൂക്കൾ മറ്റുള്ളവരെ ആശ്രയിക്കാതെ സ്കൂളിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന വലിയ ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്.ചടങ്ങിൽ സലീം മാസ്റ്റർ പദ്ധതിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് നവീദ് ടി.എൻ, മുഹമ്മദ് ഷെഹ്സാൻ എ.എസ്, നിതീഷ് വി.ഡി, ഷയാൻ ആർ.ടി, ഫാത്തിമ വി.എ, സന ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്റെ സംരക്ഷണവും കൃഷി പരിപാലനവും നടക്കുന്നത്. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Jan oushadi

Comments are closed.