mehandi banner desktop

പിഎം ശ്രീ” പദ്ധതിക്കെതിരെ ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലേക്ക് സിപിഐ പ്രതിഷേധ മാർച്ച്‌ നടത്തി

fairy tale

ചാവക്കാട് : കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേ ധർണ്ണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ അധ്യക്ഷത വഹിച്ചു. മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം ഗീത രാജൻ,എഐ റ്റിയുസി മണ്ഡലം സെക്രട്ടറി എ.എം സതീന്ദ്രൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.ടി പ്രവീൺ പ്രസാദ്, എഐവൈ എഫ് മണ്ഡലം സെക്രട്ടറി ബി കെ എം യു മണ്ഡലം പ്രസിഡന്റ് വി.എം മനോജ് എ ഐ എസ് ഫ് മണ്ഡലം സെക്രട്ടറി അൻസിൽ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി പി ഐ ചാവക്കാട് ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ സ്വാഗതവും സി പി ഐ മണ്ഡലം അസി: സെക്രട്ടറി കെ കെ ജ്യോതിരാജ് നന്ദി പറഞ്ഞു.

planet fashion

Comments are closed.