എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി

ചാവക്കാട്: പാലയൂർ എടപ്പുള്ളി മർഹും ഹൈദ്രോസ് കുട്ടിമൂപ്പരുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ച ആഘോഷിച്ചു.

നേർച്ചയുടെ പ്രധാന ചടങ്ങായ താബൂത്ത് കാഴ്ച ഒരു ആനയുമായി ഇന്ന് രാവിലെ 7 ന് മോസ്‌കോ നഗറിൽ നിന്നും പുറപ്പെട്ട് പരിസരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 11.30 ജാറത്തിലെത്തി താബൂത്ത് കൂട് സ്ഥാപിച്ച് കൊടികയറ്റം നടത്തി.
മുട്ടും വിളി, ചെണ്ട, കോൽകളി, ദഫ്മുട്ട് തുടങ്ങിയ വാദ്യമേളങ്ങൾ അകമ്പടിയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ ഒരു ദിവസം മാത്രമാക്കി ചടങ്ങുകൾ നടത്തിയത്.

Comments are closed.