പി എം ശ്രി യുടെ പേരിൽ ആർ.എസ്സ്.എസ്സ് അജണ്ട കേരളത്തിൽ നടപ്പിലാവില്ല സി.എച്ച് റഷീദ്

ഗുരുവായൂർ: ഇടതുപക്ഷ സർക്കാർ രഹസ്യമായി ഒപ്പുവെച്ച പി.എം.ശ്രി പദ്ധതിയുടെ പേരിൽ ആർ.എസ്സ്.എസ്സ് അജണ്ട കേരളത്തിലെ പൊതു വിദ്ധ്യാലയങ്ങളിൽ നടപ്പിലാക്കില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് പറഞ്ഞു. സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും രഹസ്യനീക്കം പൊതുജനം തിരിച്ചറിഞ്ഞ കാര്യം സി.പി.ഐ തന്നെ വിളിച്ചു പറയുന്നുണ്ടെന്നും സി.എച്ച് റഷീദ് പറഞ്ഞുമുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റി പടിഞ്ഞാറെ നടയിൽ നടത്തിയ ‘കരുത്ത്` പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റഷീദ്ഗുരുവായൂരില മറ്റ് പ്രസ്ഥാനങ്ങളിൽ നിന്നും മുസ്ലിം ലീഗിൽ ചേർന്ന പ്രധാന പ്രവർത്തകർക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.ശ്യാം സുന്ദർ മുഖ്യപ്രഭാഷണം നടത്തികരുത്ത് വിളിച്ചോദിയ പ്രകടനത്തിന് ശേഷം മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ആർ.വി.അബ്ദുൽ ജലീലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീർ ജില്ലാ ട്രഷറർ ആർ.വി.അബ്ദുൽറഹീം ആർ.പി.ബഷീർ എം.വി. ഷക്കീർ സി. അഷറഫ് പി.കെ.അബൂബക്കർപി.കെ.ബഷീർലത്തീഫ് പാലയൂർ ആർ.എ.അബൂബക്കർ ശ്രീഷ്മ ബാബു രാജ് നൗഷാദ് അഹമു ഹമീദ് കുമ്മത്ത്തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ റഷീദ് കുന്നിക്കൽ പി.എം മെഹറൂഫ് മുസ്ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളായ എം.അബ്ദുള്ള അഷറഫ് കോട്ടപ്പടിതുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.




Comments are closed.