പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം – പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി

പുന്നയൂർക്കുളം: ദേശീയപാത 66-ൽ പാപ്പാളിയിൽ (കിലോമീറ്റർ 338+600) കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫുട്ട് ഓവർ ബ്രിഡ്ജ് (Foot Over Bridge) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്രാ സംരക്ഷണ സമിതി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസ്സൻ തളികശ്ശേരിക്ക് നിവേദനം നൽകി.ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനം. ഇതിനായി പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ്ണ പിന്തുണയും സഹായവും അഭ്യർത്ഥിച്ചുകൊണ്ടാണ് ഭാരവാഹികൾ പ്രസിഡൻ്റിനെ കണ്ടത്. ജനങ്ങളുടെ ന്യായമായ ഈ ആവശ്യത്തിനും പാപ്പാളിയിൽ നടത്തുന്ന എല്ലാവിധ സമര-പ്രതിഷേധ പരിപാടികൾക്കും പഞ്ചായത്തിൻ്റെ പരിപൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് പ്രസിഡൻ്റ് ഹസ്സൻ തളികശ്ശേരി ഉറപ്പു നൽകി.വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രാദേശിക എം.എൽ.എ, ജില്ലാ കളക്ടർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്കും നിവേദനം സമർപ്പിക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.നിവേദന സമർപ്പണത്തിൽ യാത്രാ സംരക്ഷണ സമിതി ചെയർമാൻ സക്കറിയ പൂക്കാട്ട്, കൺവീനർ ലത്തീഫ് കോലയിൽ, ട്രഷറർ ആലത്തയിൽ മൂസ, കമ്മിറ്റി അംഗം പി. എച്ച്. ഷാഹു തുടങ്ങിയവർ പങ്കെടുത്തു.




Comments are closed.