mehandi banner desktop
Chavakkad online

ശിക്ഷ സംവാദ് അവാർഡ് 2026: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്കൂളിന് ഇരട്ട അംഗീകാരം

Ft

അകലാട് : യുണൈറ്റഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (USPC) ഏർപ്പെടുത്തിയ 2026-ലെ ശിക്ഷ സംവാദ് അവാർഡിൽ മികച്ച സ്കൂൾ മാനേജർക്കുള്ള ‘ഔട്ട്സ്റ്റാൻഡിംഗ് മാനേജർ അവാർഡ്’ അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂൾ മാനേജർ അഹമ്മദ് കബീർ ഫൈസിയും സെക്രട്ടറി ഹാഷിം പി പി യും കരസ്ഥമാക്കി. എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സ്കൂളിന്റെ സമഗ്ര വികസനത്തിനുമായി മാനേജർ എന്ന നിലയിൽ പ്രവർത്തിച്ച ആർ വി അഹമ്മദ് കബീർ ഫൈസി ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും മികച്ച സംഭാവനകളുമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാനേജറെയും സെക്രട്ടറിയേയും തേടി ഇത്തരമൊരു സംസ്ഥാനതല പുരസ്കാരം എത്തുന്നത്. കൊച്ചി കലൂർ ഗോകുലം പാർക്കിൽ നടന്ന സമ്മേളനത്തിലാണ് അവാർഡ് കരസ്ഥമാക്കിയത്.

Jan oushadi

Comments are closed.