mehandi new

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

fairy tale

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.സക്കീർ എം.കെ. ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക പ്രവർത്തകൻ പി.ടി. കുഞ്ഞുമുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡൻ്റ് എ. അബ്ദുൽ ഹസീബ് അദ്ധ്യക്ഷനായി.  മഹല്ല് ഖാസി വി.ഐ. സുലൈമാൻ അസ്ഹരി സന്ദേശം നൽകി. ഖത്തീബ് അലി അക്ബർ സലഫി ഖുർആൻ സന്ദേശം നൽകി. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി. വി. ഫൈസൽ സ്വാഗതവും ജോ. സെക്രട്ടറി പി.എം. ഹബീബ് നന്ദിയും പറഞ്ഞു.

planet fashion

2023 വർഷത്തിൽ SSLC മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ഡെൻ്റൽ സർജറിയിൽ മാസ്റ്റർ ബിരുദം നേടിയ സബീന കെ, ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റർ ബിരുദം നേടിയ ഹന്ന കൊങ്ങണം വീട്ടിൽ, തായ്കൊണ്ടോ സംസ്ഥാന തല ജൂനിയർ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ഫഹീം റംസാൻ.പി.എഫ്, സിബിഎസ്ഇ സംസ്ഥാന തല കബഡി മത്സരത്തിൽ സമ്മാനിതനായ അബ്ദുള്ള കബീർ, റിലേ മത്സരത്തിൽ സമ്മാനിതനായ മുഹമ്മദ് കബീർ, കേരള സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിൽ സമ്മാനിതനായ സെയ്ദ് അലി, ഹിഖ്മ ടാലൻ്റ് സർച്ച് സംസ്ഥാന തല പരീക്ഷയിൽ സമ്മാനിതനായ മുഹമ്മദ് ജുസൈർ, സംസ്ഥാന തല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സമ്മാനിതനായ റിസ്വാൻ വി.ജെ  ഖുർആൻ സ്റ്റഡി സെൻ്ററിൻ്റെ ജില്ലാതല പരീക്ഷയിൽ സമ്മാനിതയായ മുഹ്സിന ഇല്യാസ്  തുടങ്ങിയവരേയും  അനുമോദിച്ചു‌.

ആർ.വി.അബ്ദുൾ റഷീദ്, പി.കെ.മുഹമ്മദ് ഷെരീഫ്, ടി.എസ്. നിസാമുദ്ദീൻ, എം.പി. ബഷീർ, സെക്രട്ടറി പി.വി. ഉസ്മാൻ, മഖ്ബൂൽ മോനുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.