mehandi new

പഠനോപകരണ വിതരണം

fairy tale

ഗുരുവായൂര്‍ : തമ്പുരാന്‍പടി സംസ്‌കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തമ്പുരാന്‍പടി വായനശാലയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ സി.ഐ എം.കൃഷണന്‍് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളും നല്‍കി. കെ.എ സുകുമാരന്‍, വിഷ്ണു നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

planet fashion

ഗുരുവായൂര്‍ : കോട്ടപടി സഞ്ജീവനി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടത്തി. ഉപ്പുതോട് ഗ്രാമീണ വായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍ അനീഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി. എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്‍ പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍ പുസരസ്‌കാര വിതരണം നിര്‍വ്വഹിച്ചു. സ്മിത സദാനന്ദന്‍, മേരി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുവായൂര്‍ : നവയുഗം ഇരിങ്ങപുറത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ഇരിങ്ങപുറം എ.എല്‍.പിസ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ പൂക്കോട് ലോക്കല്‍ സെക്രട്ടറി എം.എം സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല കേരളന്‍ പഠനോപകരണ വിതരണം നിര്‍വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീര്‍, ആര്‍.എ സലീം, കൗണ്‍സിലര്‍മാരായ അഭിലാഷ് വി. ചന്ദ്രന്‍, സവിത സുനി, തുടങ്ങിയവര്‍ സംസാരിച്ചു.

Macare health second

Comments are closed.