mehandi new

വുമൺ ഇന്ത്യ മൂവ്മെന്റ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നിലവിൽ വന്നു

fairy tale

ചാവക്കാട്: വുമൺ ഇന്ത്യ മൂവ്മെന്റ് (WIM) ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.
ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അമീറ ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് നാസർ ചാവക്കാട് സംസാരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് ചർച്ചയ്ക്ക് അമീറാ ബഷീറും മണ്ഡലം സെക്രട്ടറി ജംഷീറയും നേതൃത്വം നൽകി.

planet fashion

ഖൈറുനിസ ചാവക്കാട് (പ്രസിഡന്റ്), സെബീന പുന്ന (സെക്രട്ടറി), ഹാജറ തിരുവത്ര ( വൈസ് പ്രസിഡന്റ് ), അശ്വതി മണത്തല ( ജോ സെക്രട്ടറി ), ഫർസീന ബ്ലാങ്ങാട് ബീച്ച് ( ട്രഷറർ ) എന്നിവരെ വുമൺസ് ഇന്ത്യ മൂവ്മെന്റ് (WIM) ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.
രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കണമെന്നും, രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന ദുഷ്ശക്തികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഖൈറുനിസ ചാവക്കാട് പറഞ്ഞു.
സഫിയ തിരുവത്ര സ്വാഗതവും സെബീന പുന്ന നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Jan oushadi muthuvatur

Comments are closed.