mehandi new

തിരഞ്ഞെടുപ്പ് വിജയാഘോഷം : പുറത്തിറങ്ങുന്നവർക്ക് ഒന്ന് മുതൽ മൂന്ന്‌ വർഷം വരെ തടവും പിഴയും – ചാവക്കാട് പോലീസിന്റെ നിയന്ത്രണങ്ങൾ ഇവിടെ വായിക്കാം

fairy tale

ചാവക്കാട് : നാളെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കാനിരിക്കെ മേഖലയിലെ കോവിഡ് അതിവ്യാപനത്തിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളുമായി ചാവക്കാട് പോലീസ്.

planet fashion

രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. യാതൊരു കാരണവശാലും ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കുന്നതല്ലെന്ന് പോലീസ്.

അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ കേസെടുക്കുകയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

കൗണ്ടിംഗ് സെന്ററിന്റെ ചുറ്റുഭാഗത്തു പൊതുജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദിക്കില്ല.

റിട്ടേണിങ് ഓഫീസർ നൽകിയ ഐഡി കാർഡും, കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമേ കൗണ്ടിംഗ് സെന്ററിലേക്ക് പ്രവേശനമുള്ളൂ.

വിജയാഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി വാഹന റാലികൾ നടത്തുവാൻ പാടില്ലാത്തതും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് ആഘോഷത്തിന്റെ ഭാഗമായി പുറത്ത് ഇറങ്ങിയാൽ കേരള എപ്പിഡമിക് ആക്റ്റ് പ്രകാരം ഒന്ന് മുതൽ മൂന്ന്‌ വർഷം വരെ തടവും പിഴയും ലഭിക്കും.

അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ചു പ്രവർത്തകർ കൂട്ടം കൂടാൻ പാടില്ല, ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.

Macare 25 mar

Comments are closed.