mehandi new

വിദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

shreekumar copyചാവക്കാട്: വൈദ്യുതി പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരന്‍ അതെ പോസ്റ്റ്‌ ഒടിഞ്ഞ് തലയില്‍ പതിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കെ എസ് ഇ ബി ചാവക്കാട് സെക്ഷനിലെ ജീവനക്കാരനും തിരുവനന്തപുരം കല്ലുംമൂട് ആനയറ സ്വദേശിയുമായ ശ്രീകുമാര്‍(42)ആണ് മരിച്ചത്. സഹപ്രവര്‍ത്തകന്‍ യേശുദാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് ചൊവ്വാഴ്ച  രാവിലെ പതിനൊന്നു മണിയോടെ ഒരുമനയൂര്‍ ഒറ്റതെങ്ങിലാണ്‌ അപകടം. ശ്രീകുമാര്‍ പോസ്റ്റില്‍ കയറി വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ പോസ്റ്റ്‌ റോഡിലേക്ക് ചെരിഞ്ഞു. ഇതുകണ്ട സഹപ്രവര്‍ത്തകന്‍ യേശുദാസ് പോസ്റ്റ്‌ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പോസ്റ്റിന്റെ മുകള്‍ ഭാഗം ഒടിഞ്ഞ് പോസ്റ്റില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്ന ശ്രീകുമാറിന്‍റെ നെറ്റിയില്‍ പതിക്കുകയായിരുന്നു. നാടുകാരുടെ സഹായത്തോടെ ഉടന്‍തന്നെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ട് പോകും.
പിതാവ്: സോമന്‍, മാതാവ്: സുജാത. ഭാര്യ: ദിവ്യ. മക്കള്‍: ഒന്പത് വയസ്സുകാരി അക്ഷര, രണ്ടര വയസ്സുകാരി അഭിമന്യ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.