സന്തോഷ്‌

സന്തോഷ്‌

ചാവക്കാട് : ഡ്യൂട്ടിക്കിടെ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കുഴഞ്ഞു വീണുമരിച്ചു. മണത്തല കെ എസ് ഇ ബി യിലെ ഓവര്‍സിയര്‍ ചേര്‍ത്തല തണ്ണിയാര്‍മുക്ക് കണിയാംപറമ്പില്‍ പരേതനായ രാഘവന്‍ മകന്‍ സന്തോഷ് കുമാര്‍ (48)ആണ് മരിച്ചത്. ഇന്ന് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം ഓഫീസിനു സമീപത്തുള്ള കെട്ടിടവരാന്തയില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍കോളേജ് കെ എസ് ഇ ബി യില്‍ നിന്നും ഒരു വര്‍ഷം മുമ്പാണ് സന്തോഷ്‌കുമാര്‍ മണത്തല സെക്ഷനില്‍ ജോലികെത്തിയത്. ഒരാഴ്ചമുമ്പ് നാട്ടില്‍ പോയ സന്തോഷ് കുമാര്‍ ഇന്ന് രാവിലെയാണ് മടങ്ങിയെത്തി ഡ്യൂട്ടിക്ക് കയറിയത്.
മാതാവ്: സതി. ഭാര്യ: ശ്രീജ. മകള്‍ : കൃഷ്ണ. സഹോദരങ്ങള്‍: ജയപ്രസാദ്, ജയദേവി, മാതുരിദേവി. മൃതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും.