കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു. 33 വയസായിരുന്നു. ഇന്ന് രാവിലെ 7.30ഓടെ ആനത്താവളത്തിലെ കെട്ടുംതറയിലായിരുന്നു അന്ത്യം. ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മണ്ണും കോണ്ക്രീറ്റ് അവശിഷ്ടങ്ങളും ഭക്ഷിച്ചതിനെ തുടര്‍ന്നാണ് മെയ് 6 മുതല്‍ ആന അസുഖബാധിതനായതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. 2003ല്‍ പാലക്കാട് സ്വദേശി അച്ചുതനാണ് ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ദേവസ്വത്തിനുവേണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശീധരന്‍, ഭരണസമിതിയഗം കെ.കുഞ്ഞുണ്ണി എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ജഡം പോസ്റ്റ് മോര്ട്ടത്തിന് ശേഷം കോടനാട് വനത്തില്‍ സംസ്‌കരിക്കും. ജൂനിയര്‍ അച്ചുതന്റെ വിയോഗത്തോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 51 ആയി ചുരുങ്ങി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.