ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങുകൾ നടന്നത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി.എ. പ്രദീപും വസന്തയും കുടുംബവുമാണ് ഗുരുവായൂരപ്പന് വഴിപാടായി ആനയെ സമർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വഴിപാടിന്റെ ഭാഗമായി പത്തുലക്ഷം രൂപ ഇവർ ദേവസ്വത്തിൽ അടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്.

ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ എന്നിവർ പങ്കെടുത്തു.കൂടാതെ അസിസ്റ്റന്റ് മാനേജർമാരായ രാമകൃഷ്ണൻ (ക്ഷേത്രം), സുന്ദരരാജൻ (ജീവധനം), വിവിധ പാരമ്പര്യ അവകാശികൾ, വഴിപാടു നേർന്ന കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു

Comments are closed.