1200 മാർക്കും നേടി എൽസര ജസ്റ്റിൻ – വിജയത്തേരിലേറി അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

ഗുരുവായൂർ : പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി എൽസര ജസ്റ്റിൻ. തൃശൂർ ജില്ലയിൽ 1200 ൽ 1200 മാർക്കും നേടിയ ഏഴു വിദ്യാർത്ഥികളിൽ ഒരാളായ എൽസര അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ മമ്മായി പറമ്പിൽ റിട്ട. ജസ്റ്റിൻ പി തോമസ് – ജാനീസ് ദമ്പതികളുടെ മകളായ എൽസര ജസ്റ്റിൻ കമ്പ്യൂട്ടർ സയൻസിൽ മുഴുവൻ മാർക്കും നേടിയ തൃശൂർ ജില്ലയിലെ ഏക വിദ്യാർത്ഥിയാണ്.

ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം മേഖലയിലെ മിക്സഡ് സ്കൂളുകളിൽ ഹയർ സെക്കന്ററി പരീക്ഷയിൽ മിന്നുന്ന വിജയമാണ് തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ കൈവരിച്ചത്.
എൽസര ജസ്റ്റിന്റെ മിന്നുന്ന വിജയത്തിന് പുറമെ 27 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
കമ്പ്യൂട്ടർ സയൻസിൽ 100 % വിജയം ഉൾപ്പെടെ 96% വിജയത്തോടെ ഉന്നത സ്ഥാനം നേടാൻ സ്കൂളിന് സാധിച്ചു.
വിജയികളായ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ പി ടി എ, മാനേജ്മെന്റ്, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.

Comments are closed.