പ്രവാസി കൂട്ടായ്മയായ എനോറ ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹ : എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തർ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ സ്വദേശികളായ ഇരുനൂറ്റി അൻപതോളം പേർ സംഗമത്തിൽ പങ്കെടുത്തു. ഹിലാലിലെ തൃശൂർ ആർട്സ് സെന്ററിൽ നടന്ന ഇഫ്‌താർ സംഗമം തൃശ്ശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. നിസാർ സഖാഫി ആലപ്പുഴ റമളാൻ സന്ദേശം നൽകി. എനോറ പ്രസിഡണ്ട് ഷെരീഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജലീൽ ഹംസ വിശിഷ്ടാഥിതികൾക്ക് സ്വാഗതം ആശംസിച്ചു.

വിവിധ പ്രവാസി കൂട്ടായ്മ പ്രതിനിധികളായ നിഷാം ഇസ്മായിൽ (ചാവക്കാട് പ്രവാസി അസോസിയേഷൻ), ജിഷാദ് ഹൈദർ അലി (കൾച്ചറൽ സെന്റർ), മുഹ്‌സിൻ (മാപ്പിള കലാ അക്കാദമി), ജിംനാസ് അലി (തൃശ്ശൂർ ജില്ലാ സുഹൃദവേദി ഗുരുവായൂർ സെക്ടർ), മുഹ്‌സിൻ (തൃശൂർ ആർട്സ് സെന്റർ) എന്നിവർ സംബന്ധിച്ചു. മുതിർന്ന അംഗങ്ങളായ ഹംസ പന്തായിൽ, സൈനുദ്ധീൻ, കമറുദ്ദിൻ, റഹ്മാൻ, ഉസ്മാൻ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

Comments are closed.