അലിഫ് നുണഞ്ഞ് അക്ഷര ലോകത്തേക്ക് – മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചാവക്കാട്: സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ് മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

തിരുവത്ര പുതിയറ ഡി ആർ മദ്രസയിൽ നടന്ന പ്രവേശനോത്സവം മുഹമ്മദ് മുസ്ല്യാർ കോഡൂർ ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം ഹസൻ ലത്വീഫി കൃരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. ഹസൻ ലത്വീഫി അധ്യക്ഷത വഹിച്ചു. നൗഷാദ് ബദവി പ്രാർത്ഥന: നിർവഹിച്ചു. സുഹൈൽ ലത്തീഫി, കബീർ ബാഖവി, അബ്ദുൾ സത്താർ, കുഞ്ഞി മൊയ്‌തു, ഹസൈനാർ, സെയ്താലിക്കുട്ടി എന്നിവർ ആശംസകൾ നേർന്നു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി ചാവക്കാട് പുന്ന നൂറാനിയ്യ മദ്റസയിൽ ഫത്ഹേ മുബാറക് സംഘടിപ്പിച്ചു. മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി അൽ ഹികമി ഉദ്ഘാടനം ചെയ്തു. പുന്ന മഹല്ല് പ്രസിഡന്റ് വി പി സലീം അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈൻ സഖാഫി അൽ ബുഖാരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് കൊടുത്തു, പ്രാർത്ഥന നിർവ്വഹിച്ചു. സ്വദർ മുഅല്ലിം ത്വാഹിർ ബാഖവി വിശയാവതരണം നടത്തി.
അലിഫ് പ്രോഗ്രാമിന് അബ്ദുറസാഖ് ഹാറൂനി വെള്ളടിക്കുന്ന് നേതൃത്വം നൽകി. മഹല്ല് സെക്രെട്ടറി വി പി ബഷീർ, പി ടി എ പ്രസിഡന്റ് കെ പി നൗഫൽ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് നിസാം, മുഹമ്മദ് റയ്യാൻ എന്നീ വിദ്യാർത്ഥികൾ സ്വാഗതഗാനം ആലപിച്ചു. ഷാഫി സുഹരി പൂതക്കാട് സ്വാഗതവും, ഹുസൈൻ ഹാറൂനി നന്ദിയും പറഞ്ഞു. എ അലി, ഫിറോസ് മുസ്‌ലിയാർ, കുഞ്ഞിമുഹമ്മദ്, അബ്ദനസ്വീർ മുസ്‌ലിയാർ, സി ബാവു, മുഹമ്മദ് അലി സഅദി, സൈത് മുഹമ്മദ് റഹ്മാനി, എൻ കെ അയ്യൂബ്, കരിപ്പയിൽ ഉമർ, എൻ കെ കാദർ, ടി കെ സുലൈമാൻ എന്നിവർ നേതൃത്വം നൽകി.
മന്നലാംകുന്ന് മളുഹറുൽ ഹുദ മദ്രസയിൽ നേരറിവ് നല്ല നാളേക്ക് എന്നപേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹംസക്കുട്ടി മന്നലംകുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഹീർ പടിഞ്ഞാറായിൽ സ്വാഗതം പറഞ്ഞു. സദർ അഷ്‌കർ അലി ബദരി പ്രാർത്ഥന നിർവഹിച്ചു. ഉസ്താദുമാരായ ഷംസുദീൻ, ആദം എന്നിവർ സംസാരിച്ചു. നവാസ് കിഴക്കൂട്ട് നന്ദി പറഞ്ഞു.

Comments are closed.