mehandi banner desktop
Chavakkad online

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച്

Ft

പുന്നയൂർക്കുളം: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററിൽ സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി.  കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കുന്നവരെ ഭീകരമായി മർദ്ദിച്ചൊതുക്കുന്ന കേരള പോലീസ് സംഘ്പരിവാറിന് പഠിക്കുകയാണെന്ന് പ്രകടനക്കാർ അഭിപ്രായപ്പെട്ടു.

Jan oushadi

അബ്ദുസ്സമദ് അണ്ടത്തോട്, ലത്തീഫ് കോലയിൽ, കരീം പാപ്പാളി, സാദിഖ് തറയിൽ തുടങ്ങിയവർ നേതൃത്വം നൽകി. 

Comments are closed.