ഇ വി എം മെഷീനുകൾ പരിശോധിച്ച് സീൽ ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ ഇ വി എം മെഷീനുകളുടെ പരിശോധനയും സീലിങ്ങും നടത്തി. മുഴുവൻ സ്ഥാനാർത്ഥികളുടെയും അവരുടെ ചീഫ് ഏജന്റിന്റെയും സാന്നിധ്യത്തിലാണ് പരിശോധന പൂർത്തീകരിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഹാളിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയും സീലിങ്ങും നടന്നത്. കടപ്പുറം പഞ്ചായത്ത്, ഒരുമനയൂർ പഞ്ചായത്ത്, പുന്നയൂർ പഞ്ചായത്ത്, പുന്നയൂർകുളം പഞ്ചായത്ത്, ഗുരുവായൂർ മുനിസിപ്പാലിറ്റി ചാവക്കാട് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ മെഷീനുകളാണ് പരിശോധിച്ച് സീൽ ചെയ്തത്.


Comments are closed.