mehandi new

സ്റ്റുഡന്റ്സ് പോലീസ് അവധിക്കാല ക്യാമ്പിന് ആവേശകരമായ തുടക്കം

fairy tale

എടക്കഴിയൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ ഭാഗമായി എടക്കഴിയൂർ എസ്. എസ്. എം. വി. എച്ച്. എസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി. സ്കൂൾ മാനേജർ ആർ. പി ബഷീർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ ഇത്തരം ക്യാമ്പുകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

planet fashion

പുന്നയൂർ പഞ്ചായത്ത് വാർഡ് മെമ്പർ സലീം ആച്ചപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൽ ബാസിത്ത് ക്യാമ്പ് ഫ്ലാഗ് ഹോസ്റ്റിംഗ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ചാവക്കാട് പോലീസ് ഓഫീസർ നീതു, എസ്.പി.സി ഗാർഡിയൻമാരായ ഹല്ലാജ്, ഹലീമ, സുരേഷ് എന്നിവർ ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. പോലീസ് ഡ്രിൽ ഇൻസ്പെക്ടർ പ്രശാന്ത്, സ്കൂൾ സി.പി.ഒ മാരായ പി.കെ സിറാജുദീൻ, പി.എം ഷാജിന എന്നിവർ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കേഡറ്റുകൾക്കായി വിവിധ പരിശീലന പരിപാടികളും ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും.

Comments are closed.