mehandi new

ഖത്തർ വിസ സെന്റർ ചൂഷണം – മുഖ്യമന്ത്രിയേ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുമെന്ന് പി ടി കുഞ്ഞുമുഹമ്മദ്

fairy tale

for more details click here

ചാവക്കാട് : ഖത്തർ വിസ സെന്റർ (QVC) കൊച്ചിയിൽ നടക്കുന്ന പ്രവാസി ചൂഷണവും, കൊള്ളയും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഇരകളാക്കപ്പെട്ടവർ രൂപം കൊടുത്ത ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ നൽകിയ പരാതി സ്വീകരിച്ചു കൊണ്ട് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാനും, പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും, മുൻ എം എൽ എ യുമായ പി ടി കുഞ്ഞുമുഹമ്മദ് വിഷയം നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് ആക്ഷൻ ഫോറം ഭരാവാഹികൾക്ക് ഉറപ്പ് നൽകി.

ഖത്തറിലേക്കുള്ള വിസ അപ്രൂവൽ ലഭിച്ചതിന് ശേഷം ബയോ മെട്രിക് – മെഡിക്കൽ പരിശോധനക്കായി ഖത്തറിൽ നിന്നും ലഭിക്കുന്ന അപ്പോയ്ന്റ്മെന്റ് ആയി കൊച്ചിയിലെ ഖത്തർ വിസ സെന്ററിൽ (QVC) എത്തുന്ന ഉദ്യോഗാർഥികൾ കഴിഞ്ഞ കുറേ നാളുകളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതവും, അവിടെ നടക്കുന്ന മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ അവിഹിത കൂട്ട് കെട്ടിലൂടെ അരങ്ങേറുന്ന ചൂഷണങ്ങളും, അഴിമതിയും ചൂണ്ടി കാട്ടി വിഷയത്തിൽ പ്രവാസി സംഘത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ടാണ് നിവേദനം നൽകിയത്.

ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ, ആഭ്യന്തര മന്ത്രി, വിദേശ കാര്യ മന്ത്രി, ഖത്തർ അംബാസഡർ, എന്നിവർക്ക് കഴിഞ്ഞ വർഷം 2021 മെയ് മാസത്തിൽ അടൂർ പ്രകാശ് എം പി ക്കും, 2022മെയ് മാസത്തിൽ ബഹുമാനപ്പെട്ട തൃശൂർ പാർലമെന്റ് മെമ്പർ ടി എൻ പ്രതാപൻ മുഖാന്തിരവും, 2022 ജൂൺ മാസത്തിൽ ഇ. ടി. മുഹമ്മദ് ബഷീർ എം പി മുഖാന്തിരവും പരാതികൾ നൽകിയിട്ടണ്ട്. കൊച്ചിൻ ക്യു വി സി യുടെ ഇരകളാക്കപ്പെട്ട ആയിരകണക്കിന് ഖത്തർ പ്രവാസി ഉദ്യോഗാർഥികൾ നേരിട്ട് ഇന്ത്യൻ അംബാസഡർക്കും, ഖത്തർ മിനിസ്റ്ററി ഓഫ് ഇന്റീരിയറിനും ഒരുപാട് പരാതികൾ അയച്ചിട്ടും കൊച്ചിയിലെ ക്യു വി സി ഏജൻസി പ്രവാസി ചൂഷണവും, കൊള്ളയും തുടരുകയാണെന്ന് പരാതിയിൽ സൂചിപ്പിച്ചതായി ആക്ഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു.

സാധാരണയായി ഗൾഫ് രാജ്യങ്ങളിൽ മൂന്ന് ദിവസം മുതൽ അഞ്ച് ദിവസങ്ങൾ കൊണ്ട് തീർക്കേണ്ട മെഡിക്കൽ പരിശോധന ഫലങ്ങൾ ദിവസങ്ങളോളം ഖത്തർ അതോറിറ്റിക്ക് കൈമാറാതെയും മറച്ചു വെച്ചും കൊച്ചിയിലെ ക്യു വി സി ഏജൻസി ആയ സ്റ്റെംസ് റേഡിയോളജി (Stemz Radiology Pvt Ltd.) എന്ന സ്ഥാപനം കൊച്ചിയിലെ സ്വകാര്യ ലാബുകളിലേക്കും, ആശുപത്രികളിലേക്കും വ്യത്യസ്ത ടെസ്റ്റുകൾക്കും, സി ടി സ്‌കാൻ പോലുള്ള ഖത്തർ ഗവണ്മെന്റ് നിർദ്ദേശക്കാത്ത പല പരിശോധനകൾക്കും നിർദേശിക്കുക വഴി വൻ അഴിമതിയും ചൂഷണവും നടത്തുകയാണ്. ഒറ്റത്തവണ കൊണ്ട് തീർക്കേണ്ട കാര്യത്തിന് നാലും അഞ്ചും തവണ കാസർ കോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവാസി ഉദ്യോഗാർഥികൾ ഈ സെന്ററിൽ കയറി ഇറങ്ങേണ്ടി വരുന്നു എന്ന പരാതികളും വ്യാപകമാണ്. കൃത്യ സമയത്ത് മെഡിക്കൽ പരിശോധന റിപ്പോർട്ട് നൽകാതെ മാസങ്ങളോളം ഓരോരോ ടെസ്റ്റുകളും, റീ വിസിറ്റും നിർദേഷിച്ചു സമയം നഷ്ടമായത് മൂലം ഒരുപാട് പേർക്ക് അവരുടെ വിസയും ജോലിയും നഷ്ടപെട്ടന്ന പരാതികളുമുണ്ട്.

ചങ്ങബുഴ മെട്രോ പാർക്ക്‌ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ക്യു വി സി കൊച്ചിനിൽ നടക്കുന്ന ചൂഷണവും, മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും ഖത്തർ ഗവണ്മെന്റിന്റെയും ഇന്ത്യൻ ഗവണ്മെന്റ് അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ട് വരാനും ശാശ്വത പരിഹാരം കാണുവാനും, സ്റ്റെംസ് റാഡിയോളജി പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിൻ എന്ന സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപെടുത്തണമെന്നും, കൂടുതൽ സുതാര്യ മാർഗ്ഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഏജൻസി കൈമാറണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ആക്ഷൻ ഫോറം നിവേദനം സമർപ്പിച്ചത്.
ആക്ഷൻ ഫോറം ചെയർമാൻ സി. സാദിഖ് അലിയും, ജനറൽ കൺവീനർ നവാസ് തെക്കുംപുറവും ചേർന്നാണ് പ്രവാസി വെൽഫയർ ബോർഡ് ചെയർമാന് നിവേദനം നൽകിയത്.

Royal footwear

Comments are closed.