Header

ചാവക്കാട് പൊന്നാനി ദേശീയപാത – ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപകടങ്ങളും18 മരണവും

ചാവക്കാട് : എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല പള്ളി വരെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപടങ്ങളും
പൊലിഞ്ഞത് 18 ജീവനും. പൊതു പ്രവർത്തകൻ സി സാദിഖ് അലി ചാവക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ കണക്ക്.

ദേശിയ പാതയിൽ കൂടുതൽ കേമറകളും. അമിതവേഗത നിയന്ത്രിക്കാനുള്ള നടപടികളും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിയുന്നതിന് വേണ്ടിയുള്ള പരിശോധനയും കർക്കശമാക്കാത്തതും ഡിവൈഡറുകൾ സ്ഥാപിക്കാത്തതും കൊണ്ടാണ് ഇത്തരത്തിൽ അപകടം ഉണ്ടാകുന്നത് എന്ന് സൂചിപ്പിച്ച് കൊണ്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കളക്ടറുടെ ഓഫീസിൽ നിന്ന് നടപടികൾക്കായി സിറ്റി പോലീസ് കമ്മീഷ്ണർക്ക് നിർദേശം നൽകിയെങ്കിലും നാളിത് വരെയായിട്ടും നടപടി ഒന്നും എടുത്തിട്ടില്ലെന്ന് സാധിഖ് അലി പറഞ്ഞു.

വടക്കേകാട് പോലീസ് സ്റ്റേഷൻ പരിതിയായ മന്നലാംകുന്ന്, അകലാട് ദേശീയപാതയിൽ നടക്കുന്ന അപകടങ്ങൾ ഈ കണക്കിൽ പെടില്ല. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങളും മരണവും സംഭവിക്കുന്നത് അകലാട് മേഖലയിലാണ്. പോലീസിന്റെ കണക്കിൽ പെടാത്ത അപകടങ്ങളും കൂട്ടുകയാണെങ്കിൽ എണ്ണം ഇതിന്റെ മൂന്നിരട്ടി വരും.

thahani steels

Comments are closed.