mehandi new

വായനാ വാരാചരണം : നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : വായനാ വാരാചരണത്തിന്‍റെ ഭാഗമായി എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്കൂളിലെ സാഹിത്യ സമാജം, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനയുടെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
വടക്കേകാട് പ്രൈമറി ഹെല്‍ത്ത് സെന്‍റെറിലെ ഒപ്ടോമെട്രിസ്റ്റ് ആനി വി വി, സ്കൂള്‍ ഹെല്‍ത്ത് നേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് കാഴ്ചവൈകല്യ പരിശോധന നടത്തിയത്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വി ഒ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വായനയുടെ രസതന്ത്രം എന്ന വിഷയത്തില്‍ കെ എസ് ശ്രീദേവി ക്ലാസ്സെടുത്തു. ബേബി റാഫേല്‍, ടി സന്‍ധ്യ, എന്‍ ജെ ജെയിംസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Haji’s pharma

Comments are closed.