
ചാവക്കാട്: ജ്വല്ലറിക്കടയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ ജീവനക്കാരനായ ആലപ്പുഴ വണ്ടാനം കണ്ടത്തില്‍പറമ്പ് നാരായണന്റെ മകന്‍ ഷാലി(51)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്രമമുറിയില്‍ അബോധാവസ്ഥയില്‍ കണ്ട ഷാലിയെ സഹപ്രവര്‍ത്തകര്‍ ഉടനെ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗീത. മക്കള്‍: വീണ, ശ്രുതി.

Comments are closed.