വ്യാജ വിമാന ടിക്കറ്റ് തട്ടിപ്പ്- പരാതികള്‍ കൂടുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷമീര്‍ മുഹമ്മദി(30) നെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ രണ്ടാംപ്രതിയായ ഇയാളുടെ സഹോദരന്‍ ഷെമീം മുഹമ്മദി(28)നെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് കണ്ണൂരില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയിരുന്നു. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സഹോദരങ്ങളായ പുതുവീട്ടില്‍ ഷിയാസ്, ജാഫര്‍ സാദിഖ്, ഷംസാദ് എന്നിവരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. സമാനമായ പരാതിയില്‍ കണ്ണൂര്‍ പോലീസ് ഇരുവരുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്. സീസണ്‍ കാലത്ത് പ്രതികള്‍ നല്‍കിയ വ്യാജ വിമാന ടിക്കറ്റുകള്‍ ഖത്തറിലുള്ള നിരവധി മലയാളികള്‍ക്ക് ചാവക്കാട്ടെ പരാതിക്കാര്‍ വഴി നല്‍കിയിരുന്നു. നാട്ടിലേക്കു മടങ്ങാനായി വ്യാജ ടിക്കറ്റുമായി എയര്‍പോട്ടിലെത്തിയപ്പോഴാണ് ലഭിച്ച ടിക്കറ്റുകള്‍ വ്യാജമാണെന്നും യാത്ര ചെയ്യാനാവില്ലെന്നും അറിയുന്നത്. യാത്ര മാറ്റിവെക്കാനാവാത്തതിനാല്‍ ഉയര്‍ന്ന തുകക്കുള്ള ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തവര്‍ നിര്‍ബന്ധിതരായി.വ്യാജ ടിക്കറ്റുകള്‍ കാരണം യാത്ര മുടങ്ങിയവര്‍ക്ക് ചാവക്കാട്ടെ പരാതിക്കാര്‍ തന്നെ ഉയര്‍ന്ന തുകക്കുള്ള ടിക്കറ്റ് വാങ്ങി നല്‍കി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി. എന്നാല്‍ ഇങ്ങനെ ഉയര്‍ന്ന വിലക്ക് ടിക്കറ്റ് വാങ്ങി നല്‍കിയതു വഴി പരാതിക്കാര്‍ക്ക് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ഷമീര്‍ മുഹമ്മദിന്റെ ഭാര്യയും കോഴിക്കോട്ടുകാരായ യൂനിസ്, അജ്മല്‍ എന്നിവരും കേസില്‍ പ്രതികളാണ്. വ്യാജ എയര്‍ടിക്കറ്റുകള്‍ നിര്‍മ്മിച്ച കണ്ണൂര്‍ ചെറുപുഴയിലുള്ള ഇവരുടെ സ്ഥാപനത്തിലെത്തിച്ചാണ് രണ്ടാം പ്രതി ഷെമീം മുഹമ്മദിനെ കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതി ഷമീര്‍ മുഹമ്മദിനെ അടുത്ത ദിവസം കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതേ സമയം പ്രതികളുടെ പേരില്‍ പാവറട്ടി സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ശനിയാഴ്ച സമാനമായ പരാതി ലഭിച്ചു. 12 വ്യാജ എയര്‍ടിക്കറ്റുകള്‍ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ചിറ്റാട്ടുകര സ്വദേശിയുടെ പരാതി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.