mehandi new

ഒറിജിനലിനെ വെല്ലും വ്യാജന്‍ : ക്ഷേത്രനഗരിയില്‍ കള്ളനോട്ട് മാഫിയ വിലസുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ഗുരുവായൂര്‍ : ക്ഷേത്രനഗരിയില്‍ കള്ളനോട്ട് മാഫിയ വിലസുന്നു. ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍ ഏതു സമയത്തും തങ്ങളുടെ കൈയ്യിലെത്തിയാലുള്ള നഷ്ടമോര്‍ത്ത് ഭീതിയിലാണ് നാട്ടുകാര്‍. ആയിരം രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായിട്ടുള്ളത്. ലോട്ടറി വില്‍പ്പനക്കാരെയാണ് മാഫിയ കൂടുതലും ഇരയാക്കുന്നത്. 200 രൂപയുടെയോ 300 രൂപയുടെയോ ലോട്ടറിയെടുത്ത് ആയിരത്തിന്റെ വ്യാജനാണ് നല്‍കുന്നത്. ഒറ്റ നോട്ടത്തില്‍ വ്യജനാണോയെന്ന് തിരിച്ചറിയാത്തതിനാലും കച്ചവടത്തിന്റെ തിരക്കിനിടയിലും തരുന്ന നോട്ട് വാങ്ങി ബാക്കി നല്‍കാറാണ് പതിവ്. പിന്നീട് ബാങ്കിലോ ലോട്ടറി ഏജന്‍സിയിലോ ചെന്ന് ഈ നോട്ട് നല്‍കുമ്പോഴാണ് കള്ളനാണെന്ന്  മനസ്സിലാവുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ പത്തോളം ലോട്ടറി വില്‍പ്പനക്കാരാണ് ഇത്തരത്തിലുള്ള തട്ടീപ്പിന്  ഇരയായിട്ടുള്ളത്. തിരക്കുള്ള ദിവസങ്ങളില്‍ കാറിലും ബൈക്കിലുമായാണ് കള്ളനോട്ട് വിതരണ സംഘത്തില്‍പെട്ടവരെത്തുന്നത്. തെക്കേനടയിലെ ലോട്ടറി വില്‍പ്പനക്കാരനായ രാമന്‍കുട്ടി കഴിഞ്ഞ ദിവസം കള്ളനോട്ടു തട്ടിപ്പിനിരയായി. കാറിലെത്തിയയാള്‍ 300 രൂപയുടെ ലോട്ടറിയാണ് രാമന്‍കുട്ടിയില്‍ നിന്നെടുത്തത്. പത്ത് ടിക്കറ്റ് ഒരുമിച്ചെടുത്തതിനാല്‍ 280 രൂപ തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ 300 രൂപ എടുക്കാന്‍ നോട്ട് തന്നയാള്‍ നിര്‍ബന്ധിച്ചു. സംശയം തോന്നി തൊട്ടടുത്ത ലോട്ടറി ഏജന്‍സിയിലെത്തി പരിശോധന നടത്തിയപ്പോഴാണ്  സംഗതി വ്യാജനാണെന്ന്‍  മനസിലായത്. ഇതേ തുടര്‍ന്നു വാഹനത്തിന്റെ നമ്പരടക്കം പോലീസില്‍ പരാതി നല്‍കി.  അഞ്ച് കള്ളനോട്ടെങ്കിലും ഉണ്ടെങ്കിലേ കേസെടുക്കാനാവു എന്ന നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് രാമന്‍കുട്ടിയെ പോലീസ് തിരിച്ചയക്കുകയാണ് ചെയ്തത്. കള്ളനോട്ട് കീറിക്കളായാന്‍ ഉപദേശവും നല്‍കി. കിഴക്കേനടയിലെ ലോട്ടറി വില്‍പ്പനക്കാരാനായ ദിനേശനും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കള്ളനോട്ട് ലഭിച്ചിരുന്നു. കള്ളനോട്ട് സൂക്ഷിച്ചാലുള്ള പുലിവാലോര്‍ത്ത് താനത് കീറികളയുകയാണ് ചെയ്തതെന്ന്  ദിനേശന്‍ പറഞ്ഞു. രാമന്‍കുട്ടിയേയും ദിനേശനേയും പോലെ ഒരുപാട് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പിനിരയായിട്ടുള്ളത്. പുറത്തുപറയാനുള്ള പേടികാരണം ഇത്തരം സംഭവങ്ങള്‍ പുറം ലോകം അറിയാതെ പോകുകയാണ് ചെയ്യുന്നത്. നഗരത്തിലെ നിരവധി കച്ചവടക്കാര്‍ക്കും കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ പലപ്രാവശ്യം കള്ളനോട്ട് ലഭിച്ചതായി പറയുന്നുണ്ട്. ഇത് വരെ കണ്ടെത്തിയ കള്ളനോട്ടുകളിലെല്ലാം നമ്പരുകള്‍ ഒന്നാണ്. അസ്സലും വ്യാജനും തിരിച്ചറിയാന്‍ പ്രയാസമാണെന്നതിനാല്‍ തട്ടിപ്പിനിരയായവര്‍ ഇപ്പോള്‍ ആയിരത്തിന്റെ നോട്ട് വാങ്ങാന്‍ മടിക്കുകയാണ്.  വ്യാജന്റെ ഉറവിടം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമൊണ് നാട്ടുകാരുടെ ആവശ്യം.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/09/indian-currency-note.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.