
ചാവക്കാട്: 75 % മാര്‍ക്ക് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 25000, 10000രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന് പ്രചരിക്കുന്ന
വാര്‍ത്തകള്‍ വ്യാജമാണെന്ന് നഗരസഭാധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം കുപ്ര
ചരണങ്ങളെ തുടര്‍ന്ന് നിരവധി രക്ഷിതാക്കളും വിദ്യാര്‍ഥികളും അപേക്ഷാ ഫോറം ആവശ്യപ്പെട്ട് നഗരസഭാ ഓഫീസില്‍ എത്തുന്നതിനെ തുടര്‍ന്നാണ് വാര്‍ത്താകുറിപ്പ്. വാര്‍ത്ത
വ്യാജമാണെന്നും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇത്തരം കുപ്രചരണങ്ങളില്‍ വീഴെരുതെന്നും അഭ്യര്‍ഥിച്ചാണ് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ പേരില്‍
വാര്‍ത്താകുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Comments are closed.