mehandi new

2000 രൂപയുടെ കളര്‍പ്രിന്റ്‌ നല്‍കി വ്യാപാരികളെ കബളിപ്പിച്ചു – പതിനാലുകാരി പിടിയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പുതിയ 2000 രൂപ നോട്ടിന്റെ കളര്‍പ്രിന്റ്‌ നല്‍കി വ്യാപാരികളെ കബളിപ്പിച്ച പതിനാലുകാരി പിടിയില്‍. വെളിയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ മന്ദലാംകുന്നിലാണ് സംഭവം. അറുപതിനു മുകളില്‍ പ്രായമുള്ള ഹുസൈന്‍ എന്ന വയോധികന്റെ കടയില്‍ എത്തിയ പെണ്‍കുട്ടി അത്തര്‍, കണ്മഷി, വള തുടങ്ങിയ സാധനങ്ങളാണ് വാങ്ങിയത്. 514 രൂപ ബില്ലില്‍ 14രൂപ കിഴിവ് നല്‍കി. വിദ്യാര്‍ത്ഥി നല്‍കിയ 2000രൂപയുടെ ബാക്കി നല്‍കാന്‍ ഇല്ലാതിരുന്നതിനാല്‍ തൊട്ടടുത്ത കടയുടമസ്ഥന്‍ കമറുധീന്‍ എന്നയാളില്‍ നിന്നും 2000നു പകരം ചില്ലറ വാങ്ങിയാണ് വിദ്യാര്‍ഥിക്ക് ബാക്കി നല്‍കിയത്. എന്നാല്‍ ഹുസൈനും കമറുധീനും തട്ടിപ്പ് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇവിടെനിന്നും 1500 രൂപ ബാക്കിയുമായി ഇറങ്ങിയ പെണ്‍കുട്ടി സ്റ്റിച്ചിങ്ങും മാക്സി വില്‍പനയും നടത്തുന്ന കടയില്‍ നിന്നും രണ്ടു നൈറ്റി വാങ്ങി 2000 ന്റെ നോട്ടു നല്‍കി. കടനടത്തുന്ന സ്ത്രീക്ക് നോട്ടു കൃത്രിമമാണെന്ന് മനസ്സിലായതിനെതുടര്‍ന്ന് ഇവര്‍ വടക്കേകാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി പോലീസിനു മുന്നില്‍ നുണകളുടെ കെട്ടഴിച്ചു. വിദ്യാര്‍ഥിയുടെ മൊഴിയെ തുടര്‍ന്ന് വെളിയങ്കോടുള്ള കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയുള്‍പ്പെടെ പോലീസ് രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവര്‍ നിരപരാധികളാണെന്ന് പോലീസിനു പിന്നീട് വ്യക്തമായതിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നോട്ട് സ്‌കാന്‍ചെയ്ത് പ്രിന്റ് എടുത്തതാണെന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു.
കച്ചവടക്കാരെ കബളിപ്പിച്ച നോട്ടുകളിലെ ഇരുഭാഗങ്ങളിലും നോട്ട് തലതിരിച്ചാണ് പ്രിന്റ്‌ ചെയ്തിരുന്നത്. പെണ്‍കുട്ടിയില്‍ നിന്ന് മറ്റു രണ്ടു കൃത്രിമ നോട്ടുകളും ഒരുഭാഗം മാത്രം പ്രിന്റ്‌ ചെയ്ത നോട്ടുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്. വിവരമറിഞ്ഞ് രാത്രി വൈകിയും വെളിയങ്കോട് നിന്നുള്ള ചില വ്യാപാരികളും വടക്കേകാട് സ്റ്റേഷനില്‍ എത്തിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.