കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു

വലപ്പാട്: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. വലപ്പാട് മീൻ മാർക്കറ്റിനു പടിഞ്ഞാറ് തിരുപഴഞ്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടശ്ശേരി നാരായണൻ (64) ആണ് മരിച്ചത്. മുരിയാംതോട് സെൻ്ററിനു സമീപത്ത് വെച്ച് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു അപകടം . ഭാര്യ: ഷൈലജ. മക്കൾ: സ്നേഹ, സ്നിഹ, നിർമ്മൽ. മരുമക്കൾ: ഡോ.അരുൺ (ആയുർവേദ ആശുപത്രി, തലശ്ശേരി), സിജിൽ (എൻജിനീയർ ദുബൈ).




Comments are closed.