mehandi banner desktop

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സിദ്റത്ത് സർഫിക്ക് ആദരം

fairy tale

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഘഗാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീം അംഗം സിദ്റത്ത് സർഫിയെ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തിരുവത്ര കെ എം മൊയ്തീന്റെ മകളാണ് സിദ്റത്. തിരുവത്ര മേഖല കോൺഗ്രസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉപഹാര സമർപ്പണം നടത്തി.  ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം എസ് ശിവദാസ് ഷാൾ അണിയിച്ചു. ഹാഷിം തിരുവത്ര അധ്യക്ഷ വഹിച്ചു. മേഖലാ ഭാരവാഹികളായ അസീസ് മാടമ്പി, ആർ എം  അബൂബക്കർ, സുരേഷ് വി എ, ആർ എം ഷാഹു എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.