mehandi new

സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ ഫാറൂഖ് വെളിയങ്കോടിനെയും നൗഷാദിനെയും കെ.പി.സി.സി. സംസ്‌കാര സാഹിതി അനുമോദിച്ചു

fairy tale

planet fashion

മാറഞ്ചേരി: സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ മാധ്യമ പ്രവർത്തകരെ കെ.പി.സി.സി. സംസ്‌കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ‘ലൈവ് ടിവി കേരള’ ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം നേടിയ ‘മാതൃഭൂമി’ എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട്, പ്രാദേശിക ചാനലായ എൻ.സി.വി. റിപ്പോർട്ടർ നൗഷാദ് പുത്തൻപുരയിൽ എന്നിവരെയാണ് പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചത്. മാറഞ്ചേരിയിലെ വന്നേരിനാട് പ്രസ് ഫോറം ഓഫീസിൽ നടന്ന അനുമോദന ചടങ്ങ് കെ.പി.സി.സി. അംഗം അഡ്വ. എ.എം. രോഹിത് ഉദ്ഘാടനം ചെയ്‌തു. സംസ്‌കാര സാഹിതി പ്രസിഡൻറ് ടി.പി. ശബരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. രമേഷ് അമ്പാരത്ത്, എം.ടി. ഷെരീഫ്, മുസ്‌തഫ വടമുക്ക്, ഹിളർ കാഞ്ഞിരമുക്ക്, പി. നൂറുദ്ദീൻ, ആസാദ് ഇളയേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : – സംസ്‌കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ അനുമോദന ചടങ്ങിൽ അഡ്വ. എ.എം. രോഹിത്തിൽനിന്നും സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകനുള്ള മാധ്യമ പുരസ്‌കാരം നേടിയ ‘മാതൃഭൂമി’ എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് ഉപഹാരം ഏറ്റുവാങ്ങുന്നു.

Jan oushadi muthuvatur

Comments are closed.