mehandi new

മൂന്നാംകല്ല് ഫെറി റോഡ് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയാലുടന്‍ അറ്റകുറ്റപ്പണി ആരംഭിക്കും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ഒരുമനയൂര്‍ മൂന്നാം കല്ല് മുതല്‍ ചേറ്റുവപുഴ വരെയുള്ള ഫെറി റോഡ് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് (എന്‍ എച്ച്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്തു നല്‍കി. ടാറിങ് അടര്‍ന്ന് തകര്‍ച്ചാവസ്ഥയിലായ ഫെറി റോഡ് അറ്റകുറ്റപ്പണി നടത്തണമൊവശ്യപ്പെട്ട് പിഡബ്ല്യുഡി നാഷണല്‍ ഹൈവേ ചീഫ് എഞ്ചിനീയര്‍ക്ക് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ചാവക്കാട് ബ്ലക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഈ റോഡ് ടാറിങ് അടര്‍ന്ന് പൊട്ടിപൊളിഞ്ഞു കിടക്കുകയാണെന്നും പ്രായംകൂടിയവരും കുട്ടികളും ഇതു മൂലം വളരെയധികം കഷ്ടപ്പെട്ടാണ് സഞ്ചരിക്കുതെന്നും കാണിച്ച് കഴിഞ്ഞ വര്‍ഷമാണ് എം എ അബൂബക്കര്‍ ഹാജി നാഷണല്‍ ഹൈവേ അധികൃതര്‍ക്ക് നിവേദനം നല്‍കിയത്. മഴക്കാലമായാല്‍ റോഡില്‍ വെള്ളം ഒഴികിപ്പോകുന്നതിന് സൗകര്യമില്ലാത്തതാണ് റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്നതെന്നും റോഡരുകില്‍ വെള്ളം ഒഴുകിപ്പോകുതിന് കാന നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫെറി റോഡിന്റെ തകര്‍ച്ച സംബന്ധിച്ച് അടിയന്തിര നടപടി കൈക്കൊള്ളണമന്നാവശ്യപ്പെട്ട് 2016 നവംബറില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ എം എ അബൂബക്കര്‍ ഹാജി പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഫെറി റോഡ് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയാലുടന്‍ റോഡിന്റെയും കാനയുടേയും പണി തുടങ്ങുതിനുള്ള നടപടികള്‍ വേഗത്തിലാവുമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.