mehandi new

ചാവക്കാട് സ്വദേശി ചലച്ചിത്ര പരസ്യ സംവിധായകൻ കെ എൻ ശശീധരൻ അന്തരിച്ചു

fairy tale

ഗുരുവായൂർ: ചലച്ചിത്ര പരസ്യ സംവിധായകൻ കെ എൻ ശശീധരൻ അന്തരിച്ചു. ഗുരുവായൂർ കിഴക്കേനടയിൽ എ യു പി സ്‌കൂൾ മാനേജർ പരേതനായ നാരായണൻ മാസ്റ്ററുടേയും കമലാദേവിയുടെയും മകനാണ്. വർഷങ്ങളായി എറണാകുളം ഇടപ്പള്ളിയിലാണ് താമസം.

planet fashion

ചാവക്കാട് മേഖലയിൽ നിന്ന് പൂനൈ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വർണമെഡലോടെയാണ് പാസായിട്ടുള്ളത്.

പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള അക്കരെയായിരുന്നു ആദ്യചിത്രം. ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർമ്മാണവും ഇദ്ദേഹം തന്നെയാണ് നിർവ്വഹിച്ചത്. കാണാതായ പെൺകുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. നിരവധി പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്.

ഇദ്ദേഹം സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. വന്നല്ലോ വനമാല എന്ന പരസ്യത്തിൽ സിദ്ദിഖും കാവ്യമാധവനുമാണ് അഭിനയിച്ചത്.

ഭാര്യ : വീണ.
മക്കൾ : റിതു, മുഖിൽ.
മരു മകൾ : ഇന്ദുലേഖ.

Macare health second

Comments are closed.