“ചെപ്പടികുന്നില്‍ ചിന്നിചിണങ്ങും ചക്കരപ്പൂവേ
ചെന്നായ മമ്മീം അങ്കിള്‍ ബഗീരെം തേടുന്നു നിന്നെ
കാടിന്‍ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു..
മാനോടൊപ്പം ചാടുന്നു, മീനോടൊപ്പം നീന്തുന്നു…”
ആര്‍ക്കെങ്കിലും ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ വരുന്നുണ്ടോ?
ഞായറാഴ്ച വൈകുന്നേരം സിനിമ കണ്ടു കഴിഞ്ഞു മുതിര്‍ന്നവരൊക്കെ എഴുന്നേറ്റുപോകുമ്പോള്‍ കുട്ടികള്‍ എല്ലാവരും കൂടി കണ്ണും മനസ്സും തുറന്നുവച്ച്‌ കൗതുകത്തോടുകൂടി ടിവിയില്‍ നോക്കിയിരുന്ന ആ കുട്ടിക്കാലം ഓര്‍മ്മ വരുന്നുണ്ടോ?
എങ്കില്‍ നിങ്ങള്‍ എന്തായാലും അടുത്തുള്ള തിയേറ്ററില്‍ പോയി ഒരു ത്രീഡി കണ്ണടയും വച്ച്‌ ഒരു കുഞ്ഞിന്റെ ഷൂസില്‍ കാലുമിട്ടു ജംഗിള്‍ ബുക്‌ കാണണം. Jon Favreau എന്ന സംവിധായകന്‍ അവിടെ നിങ്ങളെ നിങ്ങളുടെ കുട്ടിക്കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുന്ന ഒരു ദൃശ്യവിസ്മയം തന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ നിങ്ങളെ കാത്ത്‌ നിങ്ങളുടെ കുട്ടിക്കാല ഹീറോസായ മൗഗ്ലിയും ബഗീരയും ബാലുവും എല്ലാം കാത്തിരിക്കുന്നുണ്ട്‌.
കിടിലന്‍ ഗ്രാഫിക്സ്‌. കാടും മൃഗങ്ങള്‍ക്കുമെല്ലാം എന്താ ഒറിജിനാലിറ്റി.. ഡോണ്ട്‌ മിസ്‌ ഇറ്റ്‌. പോകുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ വീട്ടിലെ കുട്ടികളെയും കൊണ്ടുപോവുക.. ഈ വെക്കേഷനില്‍ അവര്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന എറ്റവും നല്ല സമ്മാനമായിരിക്കും അത്‌.
കൂടുതല്‍ പറഞ്ഞു നീട്ടുന്നില്ല. ശേഷം ഭാഗം സ്ക്രീനില്‍ പോയി കാണുക. (നിങ്ങളില്‍ ഇപ്പോഴും ഒരു ബാല്യം ബാക്കിയുണ്ടെങ്കില്‍ മാത്രം )
“Today I have seen a boy, who brought all the animals together for the first time, in the jungle” – Bageera

12592629_1044484302291167_6472324283031221759_nRamees Muhamed .