Header

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുഞ്ഞൻ സിനിമ ‘ഗ്രീൻ ഡെയ്സ്’ പ്രകാശനം ചെയ്തു

പാവറട്ടി: ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഏയ്ഞ്ചൽ തിരക്കഥയും സംവിധാനവും നിർവഹിച്ച കുഞ്ഞു സിനിമ ‘ഗ്രീൻ ഡെയ്സ്’ പ്രകാശനം ചെയ്തു.  ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സെൻ്റ് ജോസഫ് സി. എം  ഐ. സ്കൂളിൻ്റെ സഹകരണത്തോടെയാണ്   ‘ഗ്രീൻ ഡെയ്സ്’ ന്റെ നിർമ്മാണം. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജോറി ആളൂർ സി. എം. ഐ. പ്രകാശനം ചെയ്തു.   പ്രിൻസിപ്പൽ എം. സി. ജോസഫ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ, അധ്യാപിക ടൈനി എന്നിവർ പ്രസംഗിച്ചു. 

ഒരു മിനിറ്റ് മാത്രം ദൈർഘ്യം മുള്ള കുഞ്ഞൻ സിനിമയുടെ എഡിറ്റിങ്ങും ക്യാമറയും സെൻറ് ജോസഫ്സ് ടി.ടി.ഐ. വിദ്യാർത്ഥി നോയൽ ജോസഫ് നിർവഹിച്ചു. സെൻ്റ് ജോസഫ് സി. എം . ഐ. സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഈ മാസം ഏഴാം തീയതി മുതൽ ആരംഭിക്കുന്ന ദേവസൂര്യ ചലച്ചിത്രമേളയിൽ കുട്ടികൾ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് നിർമിക്കുന്ന കുഞ്ഞൻ സിനിമകൾക്ക് അവാർഡ് നൽകുമെന്ന് ഭാരവാഹികളായ റെജി വിളക്കാട്ടുപാടം, കെ. സി. അഭിലാഷ് എന്നിവർ അറിയിച്ചു.

thahani steels

Comments are closed.