Header

തീയണക്കാനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ അഗ്നിബാധക്കിടെ തീയണക്കാനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറെ നടയിലെ നമസ്‌കാര്‍ ലോഡ്ജില്‍ ശനിയഴ്ച്ച രാത്രി 11.30ഓടെയാണ് തീപിടുത്തമുണ്ടായത്. സ്റ്റോര്‍ മുറിയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. മറ്റു മുറികളിലേക്കും വ്യാപിച്ചതോടെ അകത്തുണ്ടായിരുന്നവര്‍ പുറത്തേക്കോടി രക്ഷപെട്ടു. ശക്തമായ പുകയും വൈദ്യൂതി ഇല്ലാത്തിനാലും പുറത്തേക്കിറങ്ങാനാകാതെ 20 ഓളം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി കിടന്നു. ഫയര്‍ഫോഴ്‌സിന്റെ കഠിനമായ പരിശ്രമംകൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ പേരെയും പുറതെത്തിച്ചു. വൈദ്യുതി നിലച്ചതിനാല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ്  താമസക്കാരെ പുറത്തെത്തിച്ചത്.  ഇതിനിടയില്‍ ചില്ല് തകര്‍ന്ന് വീണതില്‍ തട്ടിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഫയര്‍മാന്‍ ടി.പി.മഹേഷ്, ഹോം ഗാര്‍ഡ് തങ്കപ്പന്‍ എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു. കെട്ടിടത്തികത്തുണ്ടായിരുന്നവരില്‍ ശ്വാസതടസം നേരിട്ട ചിലര്‍ ആശുപത്രികളില്‍ പ്രാഥമിക ചികിത്സതേടി. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് വിഛേദിച്ച ക്ഷേത്രനഗരിയിലെ വൈദ്യൂതി ഉച്ചക്ക് 12 ഓടെയാണ് പുന:സ്ഥാപിച്ചത്. സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.പ്രദീപ്കുമാര്‍, ലീഡിങ് ഫയര്‍മാന്‍ ജോസഫ് ആന്റണി, വി.പി.സുനില്‍കുമാര്‍, ടി.ആര്‍.സുധീര്‍, എന്‍.അനീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

thahani steels

Comments are closed.