mehandi new

മണത്തലയില്‍ വീടിനു തീപിടിച്ചു – വീട്ടുകാരിയെ നാട്ടുകാര്‍ രക്ഷപെടുത്തി

fairy tale

ചാവക്കാട്: മണത്തലയില്‍ വീടിനു തീപിടിച്ചു. വീടിനകത്തുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തി.
മണത്തല കാറ്റാടി കടവ് റോഡ് കളത്തില്‍ ശ്യാമിന്‍്റെ ഭാര്യ സ്മിതയേയാണ് (35) അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തിയത്. ചൊവ്വാഴ്ച്ച രാത്രി 10.30ഓടെയാണ് സംഭവം. ഇലക്ട്രീഷ്യനായ ശ്യാം തൊഴിലുമായി ബന്ധപ്പെട്ട് വാടനാപ്പള്ളി തൃത്തല്ലൂരിലായിരുന്നു. സ്മിതക്ക് മാനസീകാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. വീടിന് തീപിടിച്ചത് ഇക്കാരണത്താലാണത്രെ. ശ്യാമും സ്മിതയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വീടു കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ പൊലീസിനേയും ഗുരുവായൂരിലെ അഗ്നിശമന സേനയേയും വിളിച്ചറിയിക്കുകയായിരുന്നു. പിന്നീടാണ് വീടിനകത്ത് സ്മിതയുള്ള കാര്യമോര്‍ത്തത്. തുടര്‍ന്ന് പിന്‍വാതില്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന സ്മിതയെ രക്ഷപ്പെടുത്തുകയായിരുന്നു. വീട് ഭാഗികകമായി കത്തിയെങ്കിലും സ്മിതക്ക് പരിക്കൊന്നുമില്ല. സംഭവത്തിനിടയില്‍ വീടിന്‍്റെ മേല്‍ക്കൂരയിലെ ഓടിളകി വീണ് ഫയര്‍ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. അധ്യാപികയായിരുന്ന സ്മിത അസുഖത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു.

Haji’s pharma

Comments are closed.