മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഫിഷറീസ് വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമത്തിന്റെ ഭാഗമായി ചാവക്കാട് ഫിഷറീസ് വകുപ്പ് ഒരുക്കിയ സംഗമത്തിൽ 38 മത്സ്യ കർഷകർ പങ്കെടുത്തു.

ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസ് ഹാളിൽ ഒരുക്കിയ വേദിയിൽ ലൈവ് സ്ട്രീമിങ് സ്‌ക്രീനിലൂടെ പ്രോഗ്രാം കർഷകർക്ക് ലഭ്യമാക്കി.
ഫിഷറീസ് ഓഫീസർ ഫാത്വിമ, പ്രമോട്ടേഴ്സ് ആയ ഗീതമോൾ, ശ്രീശുഖൻ, പ്രീന, ശ്രേണി എന്നിവർ നേതൃത്വം നൽകി.

Comments are closed.