വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളിയായ തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളിയായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ചെങ്കോട്ട നഗറിൽ ചിങ്ങനാത്ത് അബൂബക്കർ (53)ആണ് മരിച്ചത്. ഈ മാസം രണ്ടിന് പുലർച്ചെ ബ്ലാങ്ങാട് കുമാരൻ

പടിയിൽ വെച്ചായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി മുനക്കക്കടവ് ഹാർബറിലേക്ക് പോകുമ്പോൾ അബൂബക്കർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ വീണ് കിടന്നിരുന്ന തെങ്ങിൽ തട്ടിയാണ് അപകടം സംഭവിച്ചത്. പോലീസ് നടപടികൾക്ക് ശേഷം നാളെ കബറടക്കം നടത്തും. ഭാര്യ : റുക്കിയ. മക്കൾ : സിദ്ധീഖ്, ഹർഷാദ്, റുബീന. മരുമകൻ : റഷീദ്.

Comments are closed.