കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം – ഒന്നര ലക്ഷം രൂപയുടെ നഷ്ടം

ചാവക്കാട് : മത്സ്യബന്ധനത്തിടെ കടലിൽ വള്ളം മറിഞ്ഞു അപകടം. തിരുവത്ര പുത്തൻകടപ്പുറം കടലിൽ ഇന്ന് പുലർച്ചയാണ് അപകടം സംഭവിച്ചത്.

നാലു മത്‍സ്യത്തൊഴിലാളികളുമായി പോയ ശ്രീ ഗുരുവായൂരപ്പൻ വള്ളമാണ് മറിഞ്ഞത്. തളിക്കുളം നന്ദിക്കടവ് സ്വദേശി കുട്ടംപറമ്പത് നന്ദു വിന്റെ ഉടമസ്തതയിലുള്ളതാണ് വള്ളം.
വല നഷ്ടപ്പെട്ടു, എഞ്ചിനും വള്ളത്തിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കുകളില്ല. ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി മാത്‍സ്യത്തൊഴിലാളികൾ പറഞ്ഞു.

Comments are closed.