mehandi new

ഇനി അഞ്ചു നാൾ – ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

fairy tale

എടക്കഴിയൂർ : ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ഇനി അഞ്ചു നാൾ മാത്രം. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ നവംബർ 4 ന് കലോത്സവത്തിന് തുടക്കമാകും. ചാവക്കാട് ഉപജില്ലാ കലോത്സവം 2025 ലോഗോ എൻ കെ അക്ബർ എം എൽ എ പ്രകാശനം ചെയ്തു. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

planet fashion

ജനറൽ കൺവീനറും സ്കൂൾ പ്രിസിപ്പാലുമായ വി സജിത്ത്, ചാവക്കാട് എ ഇ ഒ വി ബി സിന്ധു, സ്കൂൾ മാനേജർ ആർ പി ബഷീർ, വിവിധ വകുപ്പ് കൺവീനർമാർ ചെയർമാൻമാർ പി ടി എ അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Macare 25 mar

Comments are closed.