mehandi banner desktop
Chavakkad online

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അകലാട് അഞ്ചു പേർക്ക് കൂടെ കോവിഡ്

Ft

അകലാട് : : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അകലാട് 18, 19 വാർഡുകളിലായി അഞ്ചുപേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു.

Jan oushadi

പത്തൊൻപതാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിലെ 4 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോകാൻ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഈ കുടുംബത്തിലെ യുവാവ് കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളാൽ അഞ്ച് ദിവസ്സമായി
എടക്കഴിയൂർ സി.എച്ച്.സി യിലെ ചികിത്സയിൽ രോഗം ബേധമാകാത്തതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പതിനെട്ടാം വാർഡ് അകലാട് മൂന്നൈനി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം.

Comments are closed.