mehandi new

കോട്ടപ്പടി തിരുനാളിന് കൊടിയേറി

fairy tale

കോട്ടപ്പടി : ചരിത്ര പ്രസിദ്ധമായ കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. രാവിലെ ആറു മണിയുടെ ദിവ്യബലിക്ക് ശേഷം വികാരി. റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ ലാസറിന്റെയും ദൈവമാതാവായ പരിശുദ്ധ കന്യാ മറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 2026ജനുവരി 1,2,3,4 തീയതികളിൽ ആണ് ആഘോഷിക്കുന്നത്.

planet fashion

26 തീയതി മുതൽ തിരുനാൾ ദിനം വരെ എല്ലാ ദിവസവും വൈകിട്ട് നവനാൾ തിരുക്കർമ്മങ്ങൾ നടക്കും. ആഘോഷ പരിപാടികൾക്ക് അസിസ്റ്റൻറ് വികാരി. റവ. തോമസ് ഊക്കൻ, ജനറൽ കൺവീനർ സോണി തോമസ്, കൈക്കാരന്മാരായ ജോസി ചുങ്കത്ത്, അലക്സ് ചീരൻ, മനീഷ് സുരേഷ്, പബ്ലിസിറ്റി കൺവീനർ ജോയൽ കെ. കെ, വിവിധ കമ്മിറ്റി കൺവീനർമാർ, ആദം ആൻറണി ( എസ്എൽ മീഡിയ)പി ആർ ഒ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Comments are closed.