ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് – പാണ്ട ചേറ്റുവ ട്രോഫി കരസ്ഥമാക്കി

വടക്കേകാട് : മൂന്നാംകല്ല് യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ടർഫ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് സംഘടിപ്പിച്ചു.
സ്നിപ്പർസ് ക്രിക്കറ്റ് ക്ലബ് വടക്കേകാട് സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ ഇരുപത്തിനാലു ടീമുകൾ പങ്കെടുത്തു.

ആവേശകരമായ മത്സരത്തിൽ പാണ്ട ചേറ്റുവ വിന്നേഴ്സ് ട്രോഫിയും ആഷസ് വാടാനപ്പള്ളി റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനങ്ങൾ സ്നിപ്പർസ് ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ സാഗർ, റെബിൻ, ഭാസിൽ എന്നിവർ ചേർന്നു വിതരണം ചെയ്തു.

Comments are closed.