ബിജെപി മുക്ത ഗുരുവായൂരാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മുൻ എം പി ടി എൻ പ്രതാപൻ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ബിജെപിയുടെ രണ്ട് സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു. ഗുരുവായൂർ നഗരസഭ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ഗുരുവായൂർ നിയോജകമണ്ഡലത്തിൽ വലിയ മുന്നേറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് സംഘടിപ്പിച്ച വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്രയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Comments are closed.