mehandi new

പബ്ലിസിറ്റിയില്ലാതെ മുൻ സംസ്ഥാന ടെന്നീസ് താരം കലോത്സവ നഗരിയിൽ

fairy tale

മിസ്ബാഹ് അബ്ദുള്ള

planet fashion

കലോത്സവനഗരി: റോസിലിൻഡ് മാത്യു തിരക്കിലാണ് എന്നാൽ എല്ലാവർക്കും എപ്പോൾ വേണമെങ്കിലും വിളിപ്പുറത്തുണ്ട്. റോസിലിൻഡ് ടീച്ചറെ ഇങ്ങനെ വിശേഷിപ്പിക്കാം. ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനറാണ് ടീച്ചർ. എൽ എഫ് പൂർവ്വ വിദ്യാർത്ഥിയാണെന്ന ആത്മബന്ധം കൂടിയുണ്ട് ടീച്ചർക്ക് കലോത്സവനഗരിയോട്. ഒന്ന് മുതൽ പ്ലസ് ടു വരെ പഠിച്ച എൽ എഫിന്റെ വരാന്തകളിലൂടെ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ കൺവീനറായി നടക്കുമ്പോൾ ടീച്ചർക്ക് എന്തെന്നില്ലാത്തൊരനുഭൂതിയാണ്. ഹൃദയം നിറയുന്ന നിമിഷമാണ്. ടീച്ചർക്ക് കൂടുതൽ കർമ്മോത്സുകമാകാനുള്ള ഊർജ്ജമാണ് ഇവിടത്തെ കാറ്റും മണവും.
ഫുഡ് കമ്മറ്റിയോടൊപ്പം നിൽക്കാനും ടീച്ചർ സമയം കണ്ടെത്താറുണ്ട്.

തൈക്കാട് വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗം കെമിസ്റ്റ്രി അധ്യാപികയാണ് റോസിലിൻഡ് മാത്യു.
ലോൺ ടെന്നീസ് സ്റ്റേറ്റ് താരമായ ടീച്ചർ തന്റെ കോച്ചായിരുന്ന ഒ ടി വിൻസെന്റിനെ തന്നെ ജീവിത പങ്കാളിയാക്കി.

ടീച്ചർക്ക് കലോത്സവനഗരിയിൽ
ഒരു നല്ല ടീമുണ്ട്. പി ടി എ പ്രസിഡന്റ് കെ സി സുനിൽ, കല്ലൂർ ഉണ്ണികൃഷ്ണൻ, എൽ എഫ് എച്ച് എസ് എസ് അധ്യാപികയായ ആൻസി ലൂയിസ്, ജോഫി കുരിയൻ, എ എം എൽ പി സ്കൂൾ ചെറായിലെ ഹെഡ് മാസ്റ്ററായ സതീഷ് ബാബു തുടങ്ങിയവരുൾപ്പെടുന്നതാണ് പബ്ലിസിറ്റി കമ്മിറ്റി.

പിതാവ് പരേതനായ മാത്യു ( ഡി വൈ എസ്‌ പി), മാതാവ് ഗ്രേസി മാത്യു ലിറ്റിൽ ഫ്ലവർ കോളേജ്‌ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപികയായിരുന്നു.

Macare 25 mar

Comments are closed.