Header

ദേശീയപാതയോരത്ത് പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തി – 15000 രൂപ പിഴ ഈടാക്കി

വാടാനപ്പള്ളി : ദേശീയപാത 66 ബൈപ്പാസ് റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് മാലിന്യവും ഉപയോഗശ്യൂന്യമായ കവറുകളും വസ്ത്രങ്ങളും അടങ്ങിയ പത്ത് ചാക്ക് മാലിന്യം വാഹനത്തില്‍ വന്ന് വലിച്ചെറിഞ്ഞത് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കണ്ടെത്തി പിഴ ഈടാക്കി. വാഹന ഉടമസ്ഥന്‍ ആറാട്ടുപറമ്പിൽ അബ്ബാസിൽ നിന്നും 15000 രൂപയാണ് പിഴ ഈടാക്കിയത്. വലിച്ചെറിഞ്ഞ മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. നിയമലംഘനം കണ്ടെത്താൻ സഹായിച്ച വ്യക്തിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2500 രൂപ സമ്മാനം പഞ്ചായത്ത് കൈമാറി.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. എല്‍ തോമസ്, വാര്‍ഡ് അംഗം സന്തോഷ് പണിക്കശ്ശേരി, പഞ്ചായത്ത് ഉദ്യോഗസ്ഥരായ ബാബു തോമസ് എന്നിവരടങ്ങിയ സ്ക്വാഡാണ് കുറ്റക്കാരനെ കണ്ടെത്തിയത്. തുടര്‍ന്നും ഇത്തരം പ്രവൃത്തികള്‍ തടയുന്നതിനായി എല്ലാ നാട്ടുകാരും ജാഗ്രത പുലര്‍ത്തണമെന്നും കൃറ്റകൃത്യങ്ങള്‍ കണ്ടാല്‍ തെളിവുസഹിതം പഞ്ചായത്തില്‍ അറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗശ്യുന്യമായ പ്ലാസ്റ്റിക്ക് കവറുകള്‍ ഹരിതകര്‍മ്മ സേനക്ക് നിശ്ചിത യൂസര്‍ ഫീ നല്‍കി കൈമാറാത്തവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

thahani steels

Comments are closed.