mehandi new

വീടു പണിക്കിടെ സ്ലാബ് വീണു മരിച്ച സുനിലിന്റെ സ്നേഹഭവനത്തിന് തറക്കല്ലിട്ടു

fairy tale

ചാവക്കാട്: സ്ലാബ് വീണ് മരിച്ച തിരുവത്രയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നടുവിൽ പുരയ്ക്കൽ സുനിൽ കുമാറിൻ്റെ സ്വപ്നമായ സ്നേഹ ഭവനത്തിൻ്റെ ശിലാസ്ഥാപനം ടി എൻ. പ്രതാപൻ എംപി നിർവഹിച്ചു. ശക്തമായ മഴയിൽ വീട് തകർന്നതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഇതിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് സ്ലാബ് ദേഹത്തേക്ക് വീണ് സുനിൽ കുമാർ മരണപ്പെട്ടത്. എൻ. കെ. സുനിൽകുമാർ ഭവന നിർമ്മാണ സമിതിയുടെ നേതൃത്വത്തിലാണ് സ്നേഹ ഭവനം നിർമ്മിക്കുന്നത്.

planet fashion

ഭവന നിർമ്മാണ സമിതി ഭാരവാഹികളായ ചെയർമാൻ സി.എ ഗോപപ്രതാപൻ, കൺവീനർ കെ.വി ഷാനവാസ്,ഖജാൻജി കെ കെ ശ്രീകുമാർ, പി. വി. ബദറുദ്ധീൻ, എം. എസ്. ശിവദാസ്, ഗോപി കണ്ടംപുള്ളി, എച്ച്. എം. നൗഫൽ, ഷുക്കൂർ കോനാരത്ത്‌, എൻ. എം. ഹംസ, അബ്ബാസ് താഴത്ത്‌,കെ. ബി. മുരളി, എ. കെ. അബ്ദുൾ കാദർ, പി. കെ. സൈതാലി കുട്ടി തുടങ്ങിയവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.