
കുന്നംകുളം : ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളത്ത് നടക്കുന്ന 65 മത് സംസ്ഥാന സ്കൂൾ കായികമേളയുടെ മെഡിക്കൽ ടീം സജ്ജമായി. മേളയുടെ സുഗമമായ നടത്തിപ്പിനും പങ്കെടുക്കുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കുമായി എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി മെഡിക്കൽ കമ്മിറ്റിഅറിയിച്ചു. കുന്നംകുളം താലൂക്ക് ഗവ.ആശുപത്രിയിൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ഒരു മുഴുവൻസമയ അത്യാഹിത വിഭാഗം സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും. ഫിനിഷിംഗ് പോയിന്റിന്റെ തൊട്ടടുത്തു 15 കിടപ്പു സൗകര്യമുള്ള 60ൽ പരം മെഡിക്കൽ ടീം അംഗങ്ങളുള്ള എമർജൻസി റൂമും സജ്ജമാക്കിയിട്ടുണ്ട്. കുന്നംകുളത്തും തൃശൂരുമുള്ള പത്തോളം ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി. പുലർച്ചെ ആറര മണി മുതൽ മത്സരങ്ങൾ അവസാനിക്കുന്ന രാത്രി 9. 30 വരെ നാലിൽ കുറയാത്ത ആംബുലൻസുകളുടെ സേവനം ലഭ്യമാവും.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ റീജിയണൽ ഫിസിയോതെറാപ്പിസ്റ്റ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ വലിയൊരു സംഘത്തിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഒരു എല്ല് രോഗ വിദഗ്ദ്ധനെയും ഒരു സർജനെയും അധികമായി നിയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് അഭ്യർത്ഥിച്ചതായും മെഡിക്കൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മെഡിക്കൽ കമ്മിറ്റിയുടെ ഏകോപന പ്രവർത്തനങ്ങൾ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമശേഖരന്റെയും മെഡിക്കൽ കമ്മിറ്റി കൺവീനറും ശബരിമല അട്ടത്തോട് ട്രൈബൽ സ്കൂളിലെ പ്രധാനാധ്യാപകനുമായ ബിജു തോമസ് അമ്പൂരിയുടെയും വലിയൊരു സംഘം പ്രധാന അധ്യാപകരുടെയും നേതൃത്വത്തിലാണ് നടന്നുവരുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.