mehandi new

ഒന്നര മാസത്തിനിടെ ദേശീയപാതയില്‍ പൊലിഞ്ഞത് നാല് ജീവന്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ചാവക്കാട് പൊന്നാനി ദേശീയപാതയിലെ ബൈക്കപകടങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ജീവന്‍ നഷ്ടമായത് നാല് യുവാക്കള്‍ക്ക്.
ദേശീയ പാതയില്‍ കഴിഞ്ഞ മാസം ഏഴിനു ശനിയാഴ്ച്ചയും ഇക്കഴിഞ്ഞ ശനിയാഴ്ച്ചയും ഉണ്ടായ ബൈക്കപകടങ്ങളിലാണ് നാല് യുവാക്കളുടേയും ജീവന്‍ പൊലിഞ്ഞത്. ആദ്യ അപകടത്തില്‍ എടക്കര ഒറ്റയിനി റോഡില്‍ മാമ്പുള്ളി വാസുവിന്റെ മകന്‍ വിവാസ് (20), അകലാട് അമ്പാല നായാടി കോളനി തലപ്പുള്ളി മോഹനന്റെ മകന്‍ ഷെയ്ബാജി (37) എന്നിവരാണ് മരിച്ചത്. എടക്കഴിയൂരിലെ നേര്‍ച്ചകാണാന്‍ പോകുകയായിരുന്ന വിവാസ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഷെയ്ബാജി, നായാടിക്കോളനിയിലെ കുന്നത്ത് അനു (25) എന്നിവര്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വിവാസ് അപകടം നടന്നയുടനേയും ഷെയ്ബാജി ചികിത്സയില്‍ കഴിയുമ്പോഴുമാണ് മരിച്ചത്. സമാന രീതിയിലാണ് ശനിയാഴ്ച്ച തിരുവത്ര അതിര്‍ത്തി പെട്രോള്‍ പമ്പ് പരിസരത്തുണ്ടായ അപകടവും. വട്ടേക്കാട് നേര്‍ച്ച കണ്ട് മടങ്ങുകായായിരുന്ന വെളിയംങ്കോട് കറുപ്പം വീട്ടില്‍ അഷ്‌ക്കറലി തങ്ങളുടെ മകന്‍ മുഹമ്മദ് റഈസ് തങ്ങള്‍ (21), വെളിയങ്കോട് പരേതനായ കുട്ട്യാട്ടില്‍ ഷംസുവിന്റെ മകന്‍ ഷുക്കൂര്‍ (23) എന്നിവരാണ് ഈ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന തിരുവത്ര ചങ്ങനശ്ശേരി അലിയുടെ മകന്‍ മുസ്തഫയുടെ (29) ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ റഈസ് തങ്ങള്‍ മരിച്ചു. തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷുക്കൂര്‍ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. സാരമായ പരിക്കേറ്റ മുസ്തഫ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാണ്. കയ്യും കാലും മുറിഞ്ഞും തലക്ക് പരിക്കു പറ്റിയും നിരവധി പേരാണ് ചികിത്സയിലുള്ളത്. നേരത്തെ ദേശീയ പാതയിലെ കുണ്ടും കുഴികളുമാണ് അപകട കാരണമായി ആരോപിച്ചതെങ്കില്‍ ഇപ്പോള്‍ അമിത വേഗതയും അശ്രദ്ധയുമാണ് കാരണമായി പറയുന്നത്. രണ്ടു ദിശകളില്‍ നിന്നായി അമിത വേഗത്തില്‍ വരുന്ന വാഹനങ്ങളാണ് നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുന്നത്. അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്ത് രാത്രി കാലങ്ങളിലെ വേഗത കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.